തൃശൂർ: യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല മുൻ സെക്രട്ടറിയും കുണ്ടുവാറ പയ്യപ്പാട്ട് പോളിയുടെയും മരിയയുടെയും മകനുമായ ജെഫിൻ പോളി (33) നിര്യാതനായി. കഴിഞ്ഞ ദിവസം രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം പ്രസിഡന്റ്, തൃശൂർ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂർ നഗരത്തിൽ പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളി വിപണന സഹകരണ സംഘത്തിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ 11 വരെ തൃശൂർ ചെമ്പൂക്കാവ് തിരുഹൃദയ ദേവാലയ അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം 11ന് തൃശൂർ ലൂർദ് മെട്രോപോളിറ്റൻ കത്തീഡ്രൽ സെമിത്തേരിയിൽ. സഹോദരൻ: ജിൻസൺ പോളി.