പേരാമ്പ്ര: കോൺഗ്രസ് നേതാവും ചെറുവണ്ണൂർ നോർത്ത് മാപ്പിള എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ നാഗമുള്ളതിൽ എൻ. വിജയൻ (72) നിര്യാതനായി. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗവും പുല്ലാർമയി ശിവക്ഷേത്ര കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: മങ്ങാട്ടുമ്മൽ വിമല. മക്കൾ: വിജിന (അധ്യാപിക, പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വടകര), വിജേഷ് (മർച്ചന്റ് നേവി), വിവേക് (അധ്യാപിക, എ.എൽ.പി സ്കൂൾ കൊളക്കാട്ട് ചാലിൽ, മലപ്പുറം). മരുമക്കൾ: ശ്രീജിത്ത് (വാണിമേൽ എം.യു.പി സ്കൂൾ), സുപ്രിയ (ഗവ. എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ് കണ്ണൂർ), സുകന്യ (പേരാമ്പ്ര എച്ച്.എസ്.എസ്). സഹോദരങ്ങൾ: എൻ.ടി. കുഞ്ഞിക്കണ്ണൻ, തങ്കം, എൻ. രാധാകൃഷ്ണൻ, പത്മജ. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്.