നടത്തറ: പോലൂക്കരയിൽ ഗൃഹനാഥനെ കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൊങ്ങണമൂല വീട്ടിൽ വിശ്വംഭരൻ (70) ആണ് മരിച്ചത്.
പോലൂക്കരയിലെ ഓട്ടോ ഡ്രൈവറാണ്. മണ്ണുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: പരേതയായ കേരളവല്ലി. മകൻ: കിഷോർ. മരുമകൾ: സുഗീത.