പയ്യന്നൂർ: കെ.എസ്.ആർ.ടി.സിയിൽ ഇൻസ്പെക്ടറായി വിരമിച്ച കണ്ടോത്ത് കിസാൻ കൊവ്വൽ ഗ്രൗണ്ടിന് സമീപത്തെ കോളിക്കര ഗംഗാധരൻ നായർ (84) നിര്യാതനായി.
ഭാര്യ: പുറവങ്കര ഗീതയമ്മ. മക്കൾ: പി. സിന്ധു (അധ്യാപിക, ജി.എച്ച്.എസ്.എസ് വെള്ളൂർ), പി. ശാലിനി (തിരുവനന്തപുരം), പി. ശൈലജ (പിലിക്കോട്).
മരുമക്കൾ: എം.കെ. വിജയകുമാർ (റിട്ട. അധ്യാപകൻ), കെ.പി. ഉല്ലാസ് കുമാർ (റിട്ട. സീനിയർ ടെക്നീഷ്യൻ ബ്രഹ്മോസ്), മനോജ് ബാബു (അധ്യാപകൻ, ജി.എഫ്.എച്ച്.എസ്.എസ് ചെറുവത്തൂർ).
സഹോദരങ്ങൾ: സി.എം. കുഞ്ഞമ്പു നായർ (ചന്തേര), സി.എം. ഗോപിനാഥൻ നായർ (റിട്ട. ഗ്രാമീൺ ബാങ്ക് പയ്യന്നൂർ), പരേതരായ കോളിക്കര സരോജിനി അമ്മ (ചന്തേര), കോളിക്കര കുഞ്ഞമ്പു നായർ (മാണിയാട്ട് ), കോളിക്കര ജാനകി അമ്മ (ചന്തേര). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വെള്ളൂരിൽ.