വളപട്ടണം: ചിറക്കൽ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരിയും മൈത്രി കുടുംബശ്രീ അംഗവുമായ പാലോട്ടുവയൽ പാക്കൻ ഹൗസിൽ കൗസല്യ (സുലോചന-67) നിര്യാതയായി. ഇവർ 2008ൽ വളപട്ടണം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടാനൊരുങ്ങിയ മാതാവിനെയും രണ്ടു മക്കളെയും രക്ഷിച്ചത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
പിതാവ്: ഏഴിലോട് പരേതനായ കുഞ്ഞപ്പ. മാതാവ്: ജാനകി. ഭർത്താവ്: പാക്കൻ മുണ്ടച്ചാലി ദിനേശൻ. മക്കൾ: ഷൈജു, ബൈജു. മരുമകൾ: അശ്വതി. സഹോദരങ്ങൾ: സുശീല, മധുസൂദനൻ, രാമചന്ദ്രൻ, ലക്ഷ്മണൻ, പങ്കജവല്ലി, വിനോദൻ, സീത, മുരളി.