ശ്രികണ്ഠാപുരം: ചങ്ങനാശ്ശേരി കാർമൽ വില്ലയിലെ സിസ്റ്റർ മെർലിൻ ജോസ് (75) നിര്യാതയായി. പയ്യാവൂർ വെമ്പുവയിലെ പരേതരായ മണ്ണനാൽ ജോസഫ്-മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പെണ്ണമ്മ മാത്യു, ഫിലിപ്പ് (കോഴിക്കോട്), ജോസ് (പയ്യാവൂർ), പരേതനായ സെബാസ്റ്റ്യൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചങ്ങനാശ്ശേരി കാർമൽ വില്ല ചാപ്പലിൽ.