പഴുവിൽ: ഭർത്താവ് മരിച്ച് രണ്ടാം ദിവസം ഭാര്യയും മരിച്ചു. പെരിങ്ങോട്ടുകര-അഴിമാവ് റോഡിൽ മൂത്തേടത്തറ ജുമുഅത്ത് പള്ളിക്കു സമീപം പതിയാനപറമ്പത്ത് മുഹമ്മദിന്റെ ഭാര്യ റുഖിയ (74) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ഭർത്താവ് മുഹമ്മദ് (80) മരിച്ചിരുന്നു. മുഹമ്മദിന്റെ മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച നടത്താനിരിക്കെയാണ് റുഖിയ വെള്ളിയാഴ്ച വൈകീട്ട് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റുഖിയയുടെ ഖബറടക്കം ശനിയാഴ്ച പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. മക്കൾ: റഫീഖ്, ഷക്കീല, ഷെഹർബാനു, ഷഫീന, ഷെമി. മരുമക്കൾ: നിഷ, ഉമ്മർ, ഇബ്രാഹിം, അബ്ദുൽ സലാം, ഷക്കീർ.