മയ്യില്‍: തോട്ടട അമ്മൂപറമ്പ് 'തപസ്യ'യില്‍ താമസിക്കുന്ന പ്രശസ്ത ആയുർവേദ ഡോക്ടര്‍ ശോഭന മാണിക്കോത്ത് (64) നിര്യാതയായി. കയരളത്തെ പരേതരായ കെ.എന്‍. ദാമോദരന്‍ വൈദ്യരുടേയും മാണിക്കോത്ത് കാര്‍ത്ത്യായനി അമ്മയുടെയും മകളാണ്. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. കണ്ണൂര്‍ 'ആരോഗ്യ' ആയുര്‍വേദ ഹോസ്പിറ്റല്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ ഏറെക്കാലം ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭര്‍ത്താവ്: സി. രാധാകൃഷ്ണന് (റിട്ട. സെയില്‍സ് ടാക്സ് ഇന്‍സ്പെക്ടര്‍, കണ്ണൂര്‍). മക്കള്‍: ആര്. അശ്വതി (ഹയര്‍ സെക്കൻഡറി ടീച്ചര്‍, പറശ്ശിനിക്കടവ് ഹയര്‍സെക്കൻഡറി സ്കൂള്‍), ഡോ. ആര്. ആതിര.
മരുമക്കള്‍: അഡ്വ. സി.ഒ. ഹരീഷ് (കൊളച്ചേരി), സി.കെ. വിനീത് കല്ല്യാശ്ശേരി (സോഫ്റ്റ് വെയര്‍ എൻജിനീയര്‍, എറണാകുളം). സഹോദരങ്ങള്‍: എം. പ്രേമലത ചെക്യാട്ട്കാവ് (റിട്ട. അധ്യാപിക. മയ്യില്‍ എ.എല്‍.പി.എസ്), എം. രമാബായ് നാറാത്ത് (റിട്ട. അധ്യാപിക രാധാവിലാസം യു.പി സ്കൂള്‍ പള്ളിക്കുന്ന്), എം. പ്രസന്ന പഴയാശുപത്രി, എം. പ്രമീള. കയരളം (റിട്ട. ഓവര്‍സിയര്‍, പി.ഡബ്ള്യൂ.ഡി.എന്‍.എച്ച്.കണ്ണൂര്‍), എം. ശൈലജ. കല്ല്യാശ്ശേരി (റിട്ട. നഴ്സിങ് സൂപ്രണ്ട്, ജില്ല ആശുപത്രി), എം. മുരളീധരന് (റിട്ട. ഫാര്‍മസിസ്റ്റ് ബി.എസ്.ഫ്), എം. ഉണ്ണികൃഷ്ണന് (റിട്ട. ഐ.ബി. മുംബൈ), രാധാകൃഷ്ണന് മാണിക്കോത്ത് (ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്, റിട്ട. എച്ച്.എം. ഗവ. യു.പി. സ്കൂള്‍, താവക്കര, കണ്ണൂര്‍), രാജീവ് മാണിക്കോത്ത് (സെക്രട്ടരി, വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യില്‍ യൂനിറ്റ്). മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതുവരെ ചാലയിലെ സ്വവസതിയിലും തുടര്‍ന്ന് ഉച്ചക്ക് രണ്ടുവരെ കയരളത്തെ തറവാട്ട് വസതിയിലും പൊതു ദര്‍ശനത്തിനു ശേഷം പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകള്‍ നടക്കും.