പഴയങ്ങാടി: മാടായി വാടിക്കലിലെ ചേരിച്ചി ഹൗസിൽ ഇ.എം. അബ്ദുൽ മജീദ് (88) നിര്യാതനായി. മാട്ടൂൽ സൗത്ത് സ്വദേശിയാണ്. ദീർഘകാലം യു.എ.ഇയിലും സൗദി അറേബ്യയിലുമായിരുന്നു. ജമാഅത്തെ ഇസ്ലാമി മാട്ടൂൽ യൂനിറ്റിലെ പ്രവർത്തകനായിരുന്നു. ഭാര്യ: ചേരിച്ചി സുഹറ. മക്കൾ: മുശ്താഖ്, സാജിദ് (സ്പാനിയൽ, തളിപ്പറമ്പ്), മുബീന, മുഫീദ്. മരുമക്കൾ: സാജിദ (മാട്ടൂൽ സൗത്ത്), ശമീമ (മാട്ടൂൽ നോർത്ത്), എ.കെ. അമീർ (മാടായി വാടിക്കൽ), ശാദിയ (മുട്ടം). സഹോദരങ്ങൾ: ആമി, പരേതരായ അബ്ദുൽ ലത്തീഫ്, അബ്ദുൽ കലാം.