മാങ്കാവ്: വെള്ളയിൽ പള്ളിയാളി ഹൗസിൽ പി. മുഹമ്മദ് കോയ (80) കച്ചേരിക്കുന്നിലെ വസതിയിൽ നിര്യാതനായി. ചെറൂട്ടി റോഡ് കുരിയാൽ ലൈനിലെ നൈൽസ് ഇന്ത്യയിലെ മുൻ ജീവനക്കാരനാണ്. വെള്ളയിൽ വെസ്റ്റ് യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പരേതനായ അബ്ദുല്ല മാസ്റ്ററുടെയും പരേതയായ മുസ്ലിയാരകത്ത് കദീശബിയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ഹക്കിം (ഇലക്ട്രീഷ്യൻ), അസ് ലം (സ്കൈലൈൻ ബിൽഡേർസ്), ഹലീം, റൈഹാനത്ത് (പുതിയ കടവ്), സജ്ന, ജംഷീന. മരുമക്കൾ: ഉമ്മർകോയ, സുനീർ, സുബൈർ, സെലീജ, മുബീന.