അടിമാലി: ഈസ്റ്റേൺ ഗ്രൂപ്പ് സ്ഥാപകൻ മണലുംപാറയിൽ പരേതനായ എം.ഇ. മീരാന്റെ ഭാര്യ നഫീസ മീരാൻ (75) നിര്യാതയായി.
അധ്യാപികയും അടിമാലി ഈസ്റ്റേൺ പബ്ലിക്ക് സ്കൂൾ മാനേജിങ് ഡയറക്ടറുമായിരുന്നു. അടിമാലി അർബൻ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ: നവാസ് മീരാൻ (വ്യവസായി), ഫിറോസ് വ്യവസായി, നിസ, സോയ.
മരുമക്കൾ: സക്കീർ, അൻവർ സജി, ഷെറിൻ നവാസ്, ഐഷ ടാനിയ ഫിറോസ്.
ഖബറടക്കം ഇന്ന് വൈകിട്ട് 4ന് അടിമാലി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.