പുനലൂർ: പത്തനാപുരം താലൂക്കിലെ ആദ്യകാല സി.പി.ഐ നേതാവ് പുനലൂർ ശിവൻ കോവിൽ കൊച്ചുതുണ്ടിൽ വടക്കേതിൽ വീട്ടിൽ പി. കെ. മോഹനൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ശശികല. മക്കൾ: രേഖ എം. നായർ, രശ്മി എം. നായർ. മരുമകൻ: ബാബുക്കുട്ടൻ. മൃതദേഹം ചൊവ്വാഴ്ച രാവിലെ സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.