തിരുവനന്തപുരം: എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ഭാര്യാ സഹോദരൻ അഡ്വ. ജി.കെ. മുരളീധരൻ നായർ (76) നിര്യാതനായി. ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ആനകുന്നം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പറും ലീഗൽ അഡ്വൈസറും ആയിരുന്നു. ഭാര്യ: ശോഭന (റിട്ട. ഹെഡ് മിസ്ട്രസ്, മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ്). മക്കൾ: സന്ധ്യ (അദ്ധ്യാപിക, ജി.വി.എച്ച്.എസ് കല്ലറ), പ്രഭാത് (യു.എസ്.എ). മരുമക്കൾ: പ്രേംനാഥ് (കെ.എസ്.ഇ.ബി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ), അപർണ (യു.എസ്.എ). സംസ്കാരം ചൊവ്വാഴ്ച രാത്രി 9 ന്ആനകുന്നത്ത് പുത്തൻവീട് (പള്ളിക്കൽ) വീട്ടുവളപ്പിൽ.