ഇരിണാവ്: ഇരിണാവ് പോസ്റ്റ് ഓഫിസിന് സമീപം ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കുന്നുമ്പട നാരായണൻ (85) നിര്യാതനായി. അടിയന്തരാവസ്ഥക്കാലത്തും മറ്റും ഒട്ടേറെ മർദനങ്ങളും ജയിൽവാസവും അനുഭവിച്ചും ചിറക്കൽ താലൂക്ക് ഹാൻഡ് ലൂം വർക്കേഴ്സ് യൂനിയന്റെ സംഘാടനത്തിൽ പ്രമുഖ പങ്കുവഹിച്ച നേതാക്കളിൽ ഒരാളാണ്.
ചടയൻ ഗോവിന്ദൻ, സി. കണ്ണൻ, അരക്കൻ ബാലൻ, കെ.പി. സഹദേവൻ തുടങ്ങി ഒട്ടേറെ നേതാക്കളോടൊപ്പം സി.ഐ.ടി.യു, കർഷക സംഘം പ്രവർത്തനങ്ങളിൽ നേതൃതലത്തിൽ പ്രവർത്തിച്ചു. ഇരിണാവ് വീവേഴ്സ് സൊസൈറ്റിയുടെ രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ചു.
ഭാര്യ: ദേവി. മക്കൾ: അനിൽകുമാർ, അജിത്, അഭിലാഷ്, സിന്ധു, പരേതനായ അജേഷ്. മരുമക്കൾ: സുനിത (ഏഴോം), ഷൈനി (കുഞ്ഞിമംഗലം), ശ്രീജിന (അഞ്ചാംപീടിക), സുധാകരൻ ചിറക്കുറ്റി. സഹോദരങ്ങൾ: ശ്രീധരൻ, ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിണാവ് വടക്ക് ശ്മശാനത്തിൽ.