സിദ്ധാപുരം: കർണാടകയിലെ കൂർഗ് ജില്ലയിൽ അരക്കാട് നേതാജി നഗറിൽ സറീനാസിൽ താമസിക്കുന്ന ബളാൽ സ്വദേശി ആക്കപറമ്പ് യൂസുഫ് എന്ന ഇപ്പൂക്ക (67) നിര്യാതനായി. പരേതരായ ബളാലെ സ്വദേശികളായ സെയ്തലവിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കാവുള്ളി ആമിന (അരക്കാട്). മക്കൾ: റൈഹാനത്ത് (ഹാസൻ), സെറീന, സാജിദ (ഇരുവരും അരക്കാട്). മരുമക്കൾ: റഫീഖ് (ഹാസൻ), ശരീഫ് (അരക്കാട്). സഹോദരങ്ങൾ: ഹംസ (മാതാപ്പുറം), ആസ്യ. പരേതരായ മുഹമ്മദ് കുട്ടി, ഖദീജ (ഇരുവരും ബളാലെ), അലി (ബൊമ്മത്തി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ അഞ്ചിന് അരക്കാട് ഖബർസ്ഥാനിൽ.