ചെറുവാഞ്ചേരി: ചാത്തോത്ത് വരയാൽ പ്രഭാകരക്കുറുപ്പ് (86) നിര്യാതനായി. ചെറുവാഞ്ചേരി യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ, നാടക പ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്നു. ചെറുവാഞ്ചേരി വേട്ടക്കൊരു മകൻ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിയാണ്. ഭാര്യ: പി.കെ. മാലതി (റിട്ട. ഹെഡ്മിസ്ട്രസ് ചെറുവാഞ്ചേരി യു.പി സ്കൂൾ). മക്കൾ: ഡോ. പി.കെ. ലതിക, ലിസി (അർച്ചന മെഡിക്കൽസ്), ലതീഷ് (അർച്ചന മെഡിക്കൽ ലാബ്). മരുമക്കൾ: അഡ്വ. പുറന്തോടത്ത് മുരളീധരൻ (വടകര), പി.എം. മുരളീധരൻ (റിട്ട. സെക്രട്ടറി കീഴല്ലൂർ സർവിസ് സഹകരണ ബാങ്ക്), എം. സുനിത (സെക്രട്ടറി ചെറുവാഞ്ചേരി വനിത സഹകരണ സംഘം). സഹോദരങ്ങൾ: സി.വി. പത്മനാഭ കുറുപ്പ്, സി.വി. സരോജിനിഅമ്മ, പരേതരായ സി.വി. കുഞ്ഞുണ്ണി കുറുപ്പ്, മീനാക്ഷിഅമ്മ, കുഞ്ഞികൃഷ്ണക്കുറുപ്പ്, അമ്മുഅമ്മ. സംസ്കാരം ചൊവ്വാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.