കോഴിക്കോട്: തപാൽ വകുപ്പിൽ പോസ്റ്റ് മാസ്റ്ററായിരുന്ന കക്കോടി കിഴക്കുംമുറി അറവങ്ങാട്ട് അലി (80) തേഞ്ഞിപ്പലം ദേവതിയാൽ ‘പീസി’ൽ നിര്യാതനായി. ഇന്ത്യൻ മിലിട്ടറി സർവിസിൽനിന്ന് വിരമിച്ച ശേഷം തിരൂർക്കാട് ഇലാഹിയ കോളജിൽ മാനേജറായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഉമൈബത്ത് (കാലിക്കറ്റ് യൂനിവേഴ്സിറ്റി സെക്ഷൻ ഹെഡ്). പിതാവ്: പരേതരായ അറവങ്ങാട്ട് ഇബിച്ചി മമ്മു. മാതാവ്: പരേതയായ പാത്തുമ്മയ്. മക്കൾ: ഡോ. സിറാജ് (പ്രഫസർ ആൻഡ് ഹെഡ്, മെഡിക്കൽ എജുക്കേഷൻ, ഒമാൻ മെഡിക്കൽ കോളജ്), ഡോ. റിയാദ് (പ്രിൻസിപ്പൽ, ഇ.എം.ഇ.എ കോളജ്, കൊണ്ടോട്ടി). മരുമക്കൾ: ഡോ. സലീന ഉമ്മർ തിരൂർ (അസോ. പ്രഫസർ, ഒമാൻ മെഡിക്കൽ കോളജ്), നജ് ല റിയാദ് എടവണ്ണ (കാലിക്കറ്റ് യൂനിവേഴ്സിറ്റി). സഹോദരങ്ങൾ: മുഹമ്മദ്, പാത്തുമ്മ മുട്ടാഞ്ചേരി, മറിയം ചേളന്നൂർ, ആയിശ ചിക്കിലോട്, അബൂബക്കർ അറവങ്ങാട്ട്, പരേതരായ കുഞ്ഞഹമ്മദ്, കുഞ്ഞായിൻ, പാത്തുമ്മയ് മടവൂർ, അഹമ്മദ് കുഞ്ഞി.