പഴയന്നൂർ: പഴയന്നൂർ സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കുമ്പളക്കോട് വടക്കേക്കര മല്ലൻപാറ ബാലന്റെ മകൻ മനോജാണ് (42) മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ആര്യ, മഞ്ജിമ, ഷിജിത്ത്, സോനു.