അങ്ങാടിപ്പുറം: റിട്ട. പ്രധാനാധ്യാപകൻ കൂത്രപ്പള്ളി കെ.എം. മാത്യു (മാത്തുക്കുട്ടി, 66) നിര്യാതനായി. പന്തല്ലൂർ ഹിൽസ് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. പരിയാപുരം ഫാത്തിമ യു.പി സ്കൂളിൽ 20 വർഷം അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഭാര്യ: പരിയാപുരം ചേന്നമറ്റത്തിൽ കുടുംബാംഗവും റിട്ട. അധ്യാപികയുമായ ഡെയ്സി ജോസഫ്. മക്കൾ: നിധീഷ് മാത്യു (കാനഡ), നിഖില മാത്യു (അധ്യാപിക, മേപ്പാടി സെന്റ് ജോസഫ്സ് ഗേൾസ് എച്ച്.എസ്.എസ്), ദിയ ആൻ മാത്യു (വിദ്യാർഥി). മരുമക്കൾ: ഡോണി ജോസ് ചേന്നപ്പള്ളിൽ (കാനഡ), സുനീഷ് വിൻസന്റ് പടിഞ്ഞാറേ കൊച്ചുവീട്ടിൽ (പി.എസ്.സി അസി., കൽപറ്റ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ.