വളാഞ്ചേരി: പൊന്നാത്ത് രാമചന്ദ്രൻ (66) നിര്യാതനായി. വളാഞ്ചേരിയിലെ ആദ്യകാല ട്യൂഷൻ സെന്ററായ പ്രതിഭ കോളജിന്റെ സ്ഥാപകരിൽ ഒരാളും പ്രിൻസിപ്പലുമായിരുന്നു. പുരാതന നായർ തറവാടായ ഈരാടെ, നെല്ലെക്കാട്ട് കുടുംബക്ഷേത്രസമിതി പ്രസിഡന്റ്, എൻ.എസ്.എസ് കരയോഗം വളാഞ്ചേരി യൂനിറ്റ് മുൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: വലിയകുന്ന് ചെമ്മങ്ങാട്ടിൽ പരേതനായ ബാലകൃഷ്ണൻ നായർ. മാതാവ്: വളാഞ്ചേരി പൊന്നാത്ത് പരേതയായ പാറുക്കുട്ടിഅമ്മ. ഭാര്യ: കെ.ടി. യമുനാമണി (റിട്ട. അധ്യാപിക, സെന്റ് ജമ്മാസ് ഹൈസ്കൂൾ, മലപ്പുറം). മക്കൾ: നയന ചന്ദ്രൻ (ബ്രാഞ്ച് പോസ്റ്റ്മിസ്ട്രസ്, ചങ്ങനാശ്ശേരി), ബാലു ചന്ദ്രൻ (ഡെന്റിസ്റ്റ്, നടക്കാവിൽ ഹോസ്പിറ്റൽ, വളാഞ്ചേരി). മരുമകൻ: ജ്യോതിഷ് ചന്ദ്രൻ (സിവിൽ എൻജിനീയർ, കാസർകോട്). സഹോദരങ്ങൾ: മാലതി, ബാലാമണി (ഇരുവരും റിട്ട. അധ്യാപികമാർ), ഉണ്ണികൃഷ്ണൻ, രവിരാജ് (ഇരുവരും മുംബൈ), സുധീർ(പെരിന്തൽമണ്ണ ഇ.എം.എസ് മെഡിക്കൽ കോളജ് ഓഫിസ് സ്റ്റാഫ്).