ആമ്പല്ലൂർ: മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെങ്ങാലൂർ കുണ്ടുകടവ് നാനാട്ടി വീട്ടിൽ വിജയന്റെ ഭാര്യ സതിയാണ് (55) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ചെങ്ങാലൂരിലായിരുന്നു സംഭവം.
ഡോക്ടറെ കാണുന്നതിന് മകനോടൊപ്പം പോകുന്നതിനിടെ ബൈക്കിൽനിന്ന് വീഴുകയായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.