അഴീക്കോട്: സീതി സാഹിബ് സ്കൂളിന് കിഴക്ക് പൊയിലുങ്ങൽ സെയ്ദ് മുഹമ്മദ് ബാഖവി (65) നിര്യാതനായി. ആലപ്പുഴ വടുതല ജാമിഅ അബ്റാർ വൈസ് പ്രിൻസിപ്പലാണ്.
ആലുവ ജാമിഅ ഹസനിയ്യയിലെ ആദ്യകാല മുദരിസ് ആയിരുന്നു. എറണാകുളം നായരമ്പലം മഹല്ല് ജുമാമസ്ജിദ്, തൃശൂർ പുതിയകാവ് മഹല്ല് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: നൂർജഹാൻ. മക്കൾ: ത്വയ്യിബ്, അനീസ, നൂറുന്നിസ. മരുമക്കൾ: സഫീർ, മുഹമ്മദ് ഷഫീഖ്, സബീന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.