എടക്കാട്: മണപ്പുറം എം.ഐ എൽ.പി സ്കൂളിന് സമീപം ബീച്ച് റോഡിലെ പയോത്ത് (കക്കുന്നത്ത്) അബ്ദുറഷീദ് (63) നിര്യാതനായി. മുൻകാല കബഡി താരമാണ്. പരേതരായ കുഞ്ഞിപ്പക്കി-സൈനബ എന്നിവരുടെ മകനാണ്. ഭാര്യ: പള്ളൂർ ഫാത്തിമയിൽ സുലൈഖ. മക്കൾ: സജ്ജാദ്, ഫാത്തിമ, റബീഹ്, ഹസ് വ. മരുമകൾ: നിമ. സഹോദരങ്ങൾ: റഹീമ ആലപ്പുഴ, ബഷീർ, ഉസ്മാൻ, ജമീല, സമീറ, ആരിഫ, പരേതനായ മൂസ.