യാംബു(സൗദി): കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി പള്ളിക്കൽ മുഹമ്മദ് റഫീഖ് (49) യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഒന്നര പതിറ്റാണ്ടിലേറെ യാംബുവിലെ ഹോളിഡേ ഇൻ ഹോട്ടലിൽ ജീവനക്കാനായിരുന്നു. ഭാര്യ: ആരിഫ, ഏക മകൾ അഫീഫ ബിരുദ വിദ്യാർഥിനിയാണ്. പിതാവ്: പള്ളിക്കൽ ഹുസൈൻ. മാതാവ്: ബീവി. സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ ലത്തീഫ്, ബഷീർ, റാബിയ, റുഖിയ, ഹാജറ.