മക്കരപ്പറമ്പ്: തെക്കത്ത്പറമ്പ് പരേതനായ ഉമ്മത്തൂർ സെയ്താലിക്കുട്ടി (ഹോട്ടൽ അൽ ബുഷ്റയുടെ) മകൻ കുഞ്ഞിമുഹമ്മദ് (70) നിര്യാതനായി.
ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ക്ഷേമസമിതി കൂട്ടായ്മയുടെ രൂപവത്കരണത്തിന് നേതൃത്വം നൽകുകയും ചെയ്ത ഭാരവാഹിയായിരുന്നു.
ഭാര്യ: ഖദീജ ചിരുതപ്പറമ്പൻ (മക്കരപ്പറമ്പ്). മക്കൾ: ഷിഹാബുദ്ദീൻ (സൗദി), സമീറ, ഖമറുന്നിസ, അഖീല, ആരിഫ, റാഷിദ. മരുമക്കൾ: സഫീദ, സുലൈമാൻ, ഫൈസൽ, ജബ്ബാർ, ജംഷീർ, ജാഫർ.