പാനൂർ: കൈവേലിക്കലിലെ കവിയും കഥാകൃത്തമായിരുന്ന സി.കെ. നിർമൽ എന്ന ചങ്ങരച്ചാങ്കണ്ടിയിൽ നാണു (62) നിര്യാതനായി. 1980കളിൽ സാഹിത്യരംഗത്ത് സജീവമായിരുന്നു. നിവേദ്യം, രാവുംപകലും, ശുഭാപ്തി വിശ്വാസം എന്നീ കവിതാസമാഹാരങ്ങളും ‘മീനുക്കുട്ടിയും പക്ഷികുടുംബവും’ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈവേലിക്കലെ പരേതരായ ചങ്ങരച്ചാങ്കണ്ടി ചാത്തുവിന്റേയും ചീരുവിന്റേയും മകനാണ്. സഹോദരങ്ങൾ: ദേവി കല്യാണി, പരേതരായ കൃഷ്ണൻ, ഗോവിന്ദൻ, നാണി.