മാവൂർ: ചാലിയാർ സമര നായകൻ കായലം പള്ളിയാറം കുന്നത്ത് മാമയിൽ പി.കെ.എം. ചേക്കു (68) നിര്യാതനായി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കായലം മുഹമ്മദിയ്യ ജുമാ മസ്ജിദ് പ്രസിഡന്റുമായിരുന്നു. ഭാര്യ: കദീജ പടനിലം. മക്കൾ: റഹിയ, റസ്ന. മരുമകൻ: ഷരീഫ് മാത്തറ. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, അബ്ദുസ്സലാം, കദീജ ചേവായൂർ, സാജിത കാസർഗോഡ്, ഹഫ്സത്ത് വാഴക്കാട്, സ്വാലിഹ കൊളത്തറ. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച കായലം മുഹമ്മദിയ്യ ജുമാ മസ്ജിദിൽ.