തളിപ്പറമ്പ്: അള്ളാംകുളം ലുലുസിലെ കെ.പി. അബ്ദുറഹ്മാൻ (77) നിര്യാതനായി. ചിറവക്ക് കോമ്പസ് പോയന്റിലെ റോക്ക് മോണ്ട് ഇൻ ടൂറിസ്റ്റ് ഹോംമിന്റേയും അബൂദബിയിലെ ഹൈടെക് ഫാബ്രിക്കേഷന്റേയും ഉടമയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കൾ: ജസ് ലീന റഹ്മാൻ (അധ്യാപിക, സീതീ സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ), ജസ്ന ഫാത്തിമ (ജർമനി), ലുബ്ന റഹ്മാൻ (ഷാർജ), സാബ്രീൻ റഹ്മാൻ (ഹൈടെക് ഫാബ്രിക്കേഷൻ അബൂദബി). മരുമക്കൾ: മുഹമ്മദ് നിസാർ (തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഷമീം (ജർമനി), റിസ്വാൻ (ഷാർജ), സന(അൽഐൻ). സഹോദരങ്ങൾ: സൈനബ, ഹാജറ, അബൂബക്കർ, ആയിഷ ഫാത്തിമ, പരേതനായ കമാലുദ്ദീൻ.