ഗുരുവായൂര്‍: വ്യാപാരി സംഘടന നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമായ മമ്മിയൂര്‍ വെല്‍കം ഹോട്ടല്‍ ഉടമ സി.എ. ലോകനാഥന് (60) നിര്യാതനായി. കെ.എച്ച്.ആര്.എ തൃശൂർ ജില്ല വൈസ് പ്രസിഡന്റ്, ഗുരുവായൂര്‍ യൂനിറ്റ് സെക്രട്ടറി, മമ്മിയൂര്‍-മുതുവട്ടൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
മര്‍ച്ചന്റ്സ് അസോസിയേഷന് ഓഫിസ് നിര്‍മാണം, കാവീട് സി.കെ. കുമാരന് സ്മാരക മന്ദിര നിര്‍മാണം, കുട്ടാടന്‍ നിറവ് സാംസ്കാരികോത്സവം എന്നിവയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. മഹാരാഷ്ട്രയില്‍ തൊഴിലാളിയായിരിക്കെ സി.ഐ.ടി.യു ട്രേഡ് യൂനിയന്‍ രംഗത്ത് സജീവമായിരുന്നു.
ഭാര്യ: അനിത (അധ്യാപിക, എം.ഐ.സി അകലാട്). മക്കള്‍: അമല്‍നാഥ്, അതുല്യ. മരുമക്കള്‍: അശ്വതി, ഷില്‍ജിത്ത്.