ഇരിങ്ങാലക്കുട: കാറളം സ്വദേശിയും പ്രമുഖ വ്യവസായിയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന കാട്ടികുളം ഭരതന് (79) നിര്യാതനായി. കാറളം സ്കൂള്‍ മാനേജറാണ്.
ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം പ്രസിഡന്റ്, കേരള എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ്, ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കല്‍ അസോസിയേഷന് പ്രസിഡന്റ്, ശ്രീനാരായണ ക്ലബ് രക്ഷാധികാരി, ശാന്തിനികേതന്‍ സ്കൂള്‍ സ്ഥാപക വൈസ് ചെയര്മാന്, കേരള പഞ്ചഗുസ്തി അസോസിയേഷൻ പ്രസിഡന്റ്, ശ്രീനാരായണ വേള്‍ഡ് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ന്യൂയോർക് ആസ്ഥാനമായ ശ്രീനാരായണ വേള്‍ഡ് കൗണ്‍സില്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഭാര്യ: സുധ. മക്കള്‍: ലിന്‍ഡ, ലക്കി, ലലു. മരുമക്കൾ: ഡോ. രാകേഷ്, അമിത (ലണ്ടന്‍), ഡോ. ശൃംഗ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വസതിയില്‍.