പരപ്പനങ്ങാടി: മുൻ ഉപമുഖ്യമന്ത്രി അവുക്കാദർകുട്ടി നഹയുടെ മകളും കെ.എൻ.എം മുൻ മലപ്പുറം ജില്ല ട്രഷററും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന പരേതനായ കിഴക്കിനിയകത്ത് മഹമൂദ് നഹയുടെ ഭാര്യയുമായ പരപ്പനങ്ങാടി ബീച്ച് റോഡിനടുത്ത് കുന്നത്തു വീട്ടിൽ ആയിശ (82) നിര്യാതയായി. മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ സഹോദരിയാണ്.
മക്കൾ: അബ്ദുൽ ഹമീദ് നഹ (പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ് പ്രസിഡന്റ്), പി.കെ. മുനീർ, ഹസീന. മരുമക്കൾ: ബേബി, സിനി, ബഷീർ (ഫറോക്ക്). മറ്റു സഹോദരങ്ങൾ: പി.കെ.എം. ജമാൽ (പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), അൻവർ നഹ (യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി), സുലൈഖ, ജമീല, റംല, റസിയ, പരേതരായ സൈനബ, സുഹറ.