മഞ്ചേരി: വായ്പാറപ്പടി ഹൗസിങ് കോളനിയിലെ നികേതത്തിൽ കെ.വി. ചിത്ര (75) നിര്യാതയായി.
കാവനൂർ വെണ്ണക്കോട് എ.യു.പി.എസിലെ റിട്ട. അധ്യാപികയും മഞ്ചേരി നഗരസഭ മുൻ കൗൺസിലറുമായിരുന്നു. കണ്ണൂർ കല്യാശ്ശേരി കീച്ചേരി വീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: റിട്ട. പോസ്റ്റ് മാസ്റ്റർ പരേതനായ കെ.പി. ശ്രീധരൻ.
മക്കൾ: നിഷ ശ്രീധരൻ (അസി. ഡിവിഷനൽ മാനേജർ, എൽ.ഐ.സി ചെന്നൈ), നികേഷ് ശ്രീധരൻ (മുൻ മാധ്യമപ്രവർത്തകൻ, കൈരളി ടി.വി). മരുമക്കൾ: ടി.ടി. ജയാനന്ദൻ (സീനിയർ ഡിവിഷനൽ മാനേജർ, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, കണ്ണൂർ), പി. ധന്യ (മാനേജർ, ആക്സിസ് ബാങ്ക് അരീക്കോട്).
സഹോദരങ്ങൾ: കെ.വി. പ്രേംനാഥ്, കെ.വി. സേതുനാഥ്, കെ.വി. ജയകുമാർ, കെ.വി. സുധേഷ്, പരേതയായ കെ.വി. ഗീത.