മണ്ണന്തല: മുൻ ഡെപ്യൂട്ടി സെക്രട്ടറിയും മുൻ മന്ത്രിമാരായ സുജനപാൽ, കെ. സുധാകരൻ എന്നിവരുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന മുക്കോലയ്ക്കൽ എസ്.എൻ.ആർ.എ ഇ14 ഗോപുരത്തിൽ സി.പി. രാജീവൻ (75) നിര്യാതനായി. കോൺഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും മണ്ണന്തല 982, എസ്.എൻ.ഡി.പി ശാഖ കമ്മിറ്റി കൺവീനറുമായിരുന്നു. ഭാര്യ: എസ്. ഉമ. മക്കൾ: ഡോ. യു.ആർ. പൂർണിമ, അഡ്വ. ഗോവിന്ദ് രാജീവൻ. മരുമകൻ: ഡോ. നിമിൻശ്രീധർ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 7.30ന് വീട്ടുവളപ്പിൽ.