വടക്കഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകൻ പനംകുറ്റി അറയ്ക്കൽ വീട്ടിൽ ജോസഫ് (91) നിര്യാതനായി. ഭാര്യ: നാഗപ്പുഴ പുളിയ്ക്കൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ജോയി (കോഓഡിനേറ്റർ, പീപ്ൾ സർവിസ് സൊസൈറ്റി, പാലക്കാട്), ഗ്രേസി (അധ്യാപിക, സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ കൊല്ലങ്കോട്), റെജി (സെഹിയോൻ മിനിസ്ട്രി ജനറൽ കോഓഡിനേറ്റർ), റെനി (കത്തോലിക്ക കോൺഗ്രസ് വടക്കഞ്ചേരി ഫൊറോന ജനറൽ സെക്രട്ടറി). മരുമക്കൾ: ടോം ഐപ്പൻപറമ്പിൽ (കൊല്ലങ്കോട്), റോസമ്മ തോമസ് (അധ്യാപിക, കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കവിത (അക്ഷയ സെന്റർ, പാലക്കാട്), രേഖ (ഡെപ്യൂട്ടി തഹസിൽദാർ, കലക്ടറേറ്റ് പാലക്കാട്). സഹോദരൻ: പരേതനായ ഫാ. ജോൺ അറയ്ക്കൽ.