പാലക്കാട്: കുന്നത്തൂർ മേട് പരേതനായ പി.എൽ. ഫ്രാൻസിസിന്റെ ഭാര്യ ലില്ലി (77) നിര്യാതയായി. മക്കൾ: ജസ്റ്റിൻ ഫ്രാൻസിസ് (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്), കരോലിൻ ഫ്രാൻസിസ് (എച്ച്.എസ്.ടി, വണ്ടിത്താവളം കെ.കെ.എം എച്ച്.എസ്.എസ്). മരുമക്കൾ: ജിയോ ചാഴൂർ, കാതറിൻ ഷേർലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പാലക്കാട് മാങ്കാവ് നിത്യസഹായമാത പള്ളിയിലെ പ്രാർഥനക്കുശേഷം യാക്കര പള്ളി സെമിത്തേരിയിൽ നടക്കും.