കാഞ്ഞങ്ങാട്: തോയമ്മൽ കവ്വായിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ സി.പി. കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രജനി (ഹെഡ് ഹവീൽദാർ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ്), രവീന്ദ്രൻ, രാജീവ് കുമാർ (ജൂനിയർ സൂപ്രണ്ട് കൃഷിവകുപ്പ്). സഹോദരങ്ങൾ: കമലാക്ഷി മുള്ളേരിയ, ബാലകൃഷ്ണൻ മാവുങ്കാൽ, കുഞ്ഞാണി മാവുങ്കാൽ, കാർത്യായനി ചെമ്മട്ടംവയൽ, മാധവി വടകര, പ്രഭാകരൻ ചെമ്മട്ടംവയൽ.