മാള: ബൈക്ക് വൈദ്യുതിതൂണിലിടിച്ച് യാത്രികന് ദാരുണാന്ത്യം. വൈന്തല കണിച്ചായി ജോസിന്റെ മകൻ ഫ്രാൻസിസ് കെ. ജോസ് (57) ആണ് മരിച്ചത്. അഷ്ടമിച്ചിറ-ചാലക്കുടി റോഡിൽ കാരൂർ പമ്പ് റോഡിനടുത്ത് ഞായറാഴ്ച ഉച്ചക്കാണ് സംഭവം. ബൈക്ക് തൂണിലിടിച്ച് വഴിയിൽ കിടന്ന യാത്രികനെ നാട്ടുകാർ ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട്ട. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ദീപ. മക്കൾ: ഐബെൽ (ന്യൂസിലൻഡ്), എയ്ഞ്ചോ (സി.എ വിദ്യാർഥി). പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വൈന്തല സെന്റ് ജോസഫ് ഇടവക ദേവാലയ സെമിത്തേരിയിൽ.