വെങ്കിടങ്ങ്: കണ്ണോത്ത് പരേതനായ പാലീരൻ കുഞ്ഞുകുട്ടന്റെ മകനും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ പീതാംബരൻ (52) നിര്യാതനായി. സി.പി.എം വെങ്കിടങ്ങ് ലോക്കൽ കമ്മിറ്റി അംഗം, വെങ്കിടങ്ങ് ഫാർമേഴ്സ് സഹകരണ ബാങ്ക് കലക്ഷൻ ഏജന്റ്, വെങ്കിടങ്ങ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: പരേതയായ കാളിയമ്മു. ഭാര്യ: സരിത (കൂർക്കഞ്ചേരി സഹകരണ ബാങ്ക്). മകൻ: ധ്യാൻ (വിദ്യാർഥി, കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂൾ).