തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിൽ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ നരിക്കോട്ടെ അഡ്വ. ഇ.വി. മോഹനൻ (64) നിര്യാതനായി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.യു മുൻ കണ്ണൂർ ജില്ല കമ്മിറ്റി ട്രഷറുമായിരുന്നു. പിതാവ്: മേലതിയടം കാപ്പുങ്ങൽ പരേതനായ നടുവലത്ത് കൃഷ്ണൻ നായർ. മാതാവ്: എട്ടിയാട്ട് വീട്ടിൽ കല്യാണി അമ്മ.
ഭാര്യ: ടി.വി. ശാന്ത (നരിക്കോട്). മകൾ: അഞ്ജലി മോഹൻ (വിദ്യാർഥിനി, ചിൻമയ വിദ്യാഭവൻ, തളിപ്പറമ്പ്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഉഷ, കമല, വിമല, പരാതരായ അഡ്വ. കൃഷ്ണൻ, നാരായണൻ. മൃതദേഹം തിങ്കളാഴ്ച രാവിലെ 8:30 മുതൽ 9:30 വരെ പരിയാരം ഏമ്പേറ്റ് രാജീവ് ഭവനിലും 10 മുതൽ 10:30 വരെ തളിപ്പറമ്പ കോടതിയിലും 10:45 മുതൽ നരിക്കോടുള്ള സ്വവസതിയിലും പൊതുദർശനത്തിനു ശേഷം 12 മണിക്ക് നരിക്കോട് സ്മൃതിയിൽ സംസ്കരിക്കും.