പഴയങ്ങാടി: മാട്ടുൽ നോർത്ത് എൻ.എം.യു.പി സ്കൂളിന് സമീപത്തെ മുട്ടോൻ അബ്ദുൽ കരീം ഹാജി (95) നിര്യാതനായി. ദീർഘകാലം ചെന്നൈയിലും യു.എ.ഇയിലുമായിരുന്നു. മാട്ടൂൽ നോർത്തിൻ വ്യാപാരിയായിരുന്നു. ഭാര്യ: സി.കെ. സൈനബ. മക്കൾ: കലിമ, ജാസിം, നഹീം. മരുമക്കൾ: ടി.കെ. അബ്ദുൽ സലാം, കെ.കെ. സഫീദ, എ.പി. ഫസീഹ. സഹോദരങ്ങൾ: പരേതരായ മൊയ്ദീൻ കുട്ടി ഹാജി, കുഞ്ഞലീമ.