കൂത്തുപറമ്പ്: പാതിരിയാട് ലെനിൻ സെന്ററിനു സമീപം ശ്രീവിഹാറിർ പി.കെ. ശ്രീധരൻ മാസ്റ്റർ (87) നിര്യാതനായി. ഓലായിക്കര സൗത്ത് എൽ.പി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകനാണ്. ഭാര്യ: പരേതയായ ഓമന (റിട്ട. അധ്യാപിക, കോട്ടയം രാജാസ് ഹൈസ്കൂൾ). മക്കൾ: സജീവൻ (സി.ഐ.എസ്.എഫ്, കൊച്ചി), ബിജു (ജൂബിലി ചിറ്റ്സ്, കൂത്തുപറമ്പ്), ശ്രീജ (അധ്യാപിക, മുട്ടന്നൂർ യു.പി സ്കൂൾ). മരുമക്കൾ: സുധീർ കുമാർ (റിട്ട. പ്രധാനാധ്യാപകൻ, മുട്ടന്നൂർ യു.പി സ്കൂൾ), അമൃത (അധ്യാപിക, ഓലായിക്കര നോർത്ത് എൽ.പി സ്കൂൾ), പരരേതയായ ശ്രീജിഷ (കുഴിക്കൽ). സഹോദരങ്ങൾ: രുഗ്മിണി (കണ്ണവം), പരേതരായ കാർത്യായനി (പുറക്കളം), ഗൗരി (ശങ്കരനല്ലൂർ).