പടപ്പറമ്പ്: മച്ചിങ്ങൽ പറമ്പിലെ എ.പി. ലുഖ്മാൻ മുസ്ലിയാർ (59 ) നിര്യാതനായി. കോഡൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ദീർഘകാലം മഹല്ല് ഖത്തീബും സദർ മുഅല്ലിമുമായി ജോലി ചെയ്തിട്ടുണ്ട്. എസ്.വൈ.എസ് ആമില അംഗമാണ്.
ഭാര്യ: ഫാത്തിമ. മക്കൾ: റഹ്മത്തുന്നീസ, മുഹമ്മദ് സാദിഖ്, മുഹമ്മദ് ഷഫീഖ് ഫൈസി, മുഹമ്മദ് സാലിഹ്, ആഷിക് ദാരിമി നിസാമി, റഹ്ഫത്തുന്നീസ, ഫാത്തിമ ഹന്ന. മരുമക്കൾ ജഹ്ഫർ ഫൈസി, അബ്ദുൽ വദൂദ് ഫൈസി, ആരിഫ, ഫാത്തിമ നുസ് ല വഫിയ്യ.