പയ്യോളി: മൂരാട് പതംകുനി മമ്മു (85) നിര്യാതനായി. മൂരാട് സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിൽ നിറസാന്നിധ്യമായിരുന്നു. ഏറെക്കാലം മൂരാട് ശാഖ മുസ്ലിം ലീഗ് ഭാരവാഹിയും പിന്നീട് ഐ.എൻ.എൽ മണ്ഡലം കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ആസ്യ. മക്കൾ: ഹസീന, സമീറ, മുബീന, സജീർ, പരേതനായ സലീം. മരുമക്കൾ: ഫിറോസ്, സറീന, പരേതരായ യൂസഫ്, ഷംസുദ്ദീൻ. സഹോദരങ്ങൾ: ആയിഷുമ്മ, ഖദീജ, നബീസ, സുബൈദ, സുഹറ.