പുത്തനങ്ങാടി: അങ്ങാടിപ്പുറം ചുറ്റുവട്ടം റെസിഡൻസി -27ൽ കെ.എസ്.എസ്.പി.യു യൂനിറ്റ് കമ്മിറ്റി അംഗം എം.കെ. ലീല (75) നിര്യാതയായി. എ.എൽ.പി സ്കൂൾ ചീരട്ടമണ്ണ റിട്ട. അധ്യാപികയായിരുന്നു. ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശിയും മാമ്പുള്ളി കുടുംബാംഗവുമാണ്.
ഭർത്താവ്: കൊടുങ്ങല്ലൂർ കളപ്പുരക്കൽ കുടുംബാംഗം കെ.കെ. ശ്രീധരൻ (റിട്ട. മിലിട്ടറി നഴ്സിങ് സൂപ്രണ്ട്, മുൻ നഴ്സിങ് സൂപ്രണ്ട്, മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ). മക്കൾ: ഷാലി (മുംബൈ), ലിഷ (അധ്യാപിക, ജി.എച്ച്.എസ്.എസ്, കടുങ്ങപുരം).
മരുമക്കൾ: സുനിൽ (ദുബൈ), സുരേഷ് (കൊപ്പം കരുണ ഹൈസ്കൂൾ അധ്യാപകൻ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ.