നെല്ലിക്കപറമ്പ്: ലോറിയിടിച്ച് ബൈക്ക് യാത്രികനായ കുനിയിൽ കള്ളിവളപ്പിൽ കോലോത്തും തൊടി ചീരാത്തലത്ത് കുഞ്ഞാലിക്കുട്ടി (73) നിര്യാതനായി. കൊയിലാണ്ടി എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ നെല്ലിക്കാപറമ്പ് പന്നിക്കോട് റോഡ് ജംങ്ഷനിലായിരുന്നു അപകടം. ചൊവ്വാഴ്ച്ച ഉച്ചക്ക് സ്വകാര്യ ഹോസ്പിറ്റലിലേക്ക് ചികിൽസാ ആവശ്യാർത്ഥം പോയി തിരിച്ചു വരുമ്പോഴാണ് അപകടം. ഉടനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: മറിയക്കുട്ടി പെരുമ്പളത്ത്. മക്കൾ: ബഷീർ, ഫൈസൽ, ശുക്കൂർ, (എല്ലാവരും ഷാർജ), സുഹ്റാബി, സഹീദ. മരുമക്കൾ: ഹമീദ് മാതക്കോട്, സാജിദ് ഒതായി, ഷഫീന (എച്ച്.എം.എസ്.എ.യു.പി സ്കൂൾ മഞ്ചേരി), ഷമീമ (ജി.എം.യു.പി സ്കൂൾ മുണ്ടമ്പ്ര), ഫെബ്ന (ജി എം യു പി സ്കൂൾ കീഴിശ്ശേരി). സഹോദരങ്ങൾ: മമ്മദ് കുട്ടി ചീരാത്തലത്ത് ( റിട്ട. ഗ്രാമീണ ബാങ്ക് സ്റ്റാഫ് കുനിയിൽ), ഫാത്തിമ ചീരാത്തലത്ത്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം കുനിയിൽ ഇരുപ്പാൻ കുളം മസ്ജിദിൽ ഖബറടക്കും.