കൊല്ലങ്കോട്: സി.പി.എം കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗം പള്ളംകളത്തിൽ പരേതനായ സി. ഗംഗാധര മേനോന്റെ മകൻ എ. ദേവീദാസ് (59) നിര്യാതനായി. സി.പി.എം കൊല്ലങ്കോട് ലോക്കൽ സെക്രട്ടറി, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി, കൊല്ലങ്കോട് പഞ്ചായത്ത് അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു.
നിലവിൽ കൊടുവായൂർ അർബൺ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റാണ്. മാതാവ്: പരേതയായ തങ്കം. ഭാര്യ: പ്രിയകല. മക്കൾ: ആരതി ദാസ്, അശ്വതി ദാസ്. സഹോദരങ്ങൾ: എ. കൃഷ്ണൻകുട്ടി, എ. പുഷ്പവല്ലി, എ. ഉമാദേവി, എ. ഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.