ആനക്കര: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പിടി പുറമതിൽശ്ശേരി കുന്നത്ത് വളപ്പിൽ മുഹമ്മദിന്റെ മകൻ ജസീൽ (22) ആണ് മരിച്ചത്. ജൂൺ മൂന്നിന് ആനക്കര ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. വേഗത്തിൽ പോകുകയായിരുന്ന ബൈക്കിന് കുറുകെ മറ്റൊരു ബൈക്ക് കടന്നുപോകാൻ ശ്രമിക്കുമ്പോൾ കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ജസീൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മാതാവ്: ജമീല, സഹോദരങ്ങൾ: ഫൈജാസ്, ഷമീസ്, സൻഹീല.