ഏഴിലോട്: കുഞ്ഞിമംഗലം കുതിരുമ്മലിലെ വാരിക്കര പടിഞ്ഞാറെ വീട്ടിൽ രാജഗോപാലൻ നായനാർ (75) നിര്യാതനായി. സ്വാതന്ത്ര സമരസേനാനി പരേതനായ അപ്പുണ്ണി നമ്പ്യാരുടേയും പരേതയായ വാരിക്കര പടിഞ്ഞാറെ വീട്ടിൽ തങ്കമ്മയുടേയും മകനാണ്. ഭാര്യ: സ്വയംപ്രഭ. മക്കൾ: രാജശ്രീ (ഗംഗ), രേവതി. മരുമക്കൾ: സന്തോഷ് (എടക്കോം), ഹരീഷ് (അടുത്തില). സഹോദരങ്ങൾ: ഗീത, രാധ, രവീന്ദ്രൻ.