കണ്ണൂര്‍ സിറ്റി: തളാപ്പ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റും മഹല്ല് ജമാഅത്ത് സെക്രട്ടറിയുമായിരുന്ന കൊച്ചിപ്പള്ളി മുഫാസില്‍ മുസ്തഫ ഹാജി (68) നിര്യാതനായി. യു.എ.ഇ മുസ്ലിം വെല്‍ഫെയര്‍ കമ്മിറ്റി സ്ഥാപക പ്രസിഡന്റും നിലവില്‍ കൊച്ചിപ്പള്ളി പരിപാലന കമ്മിറ്റി രക്ഷാധികാരിയുമാണ്. ഭാര്യ: ബീഫാത്തു. മക്കള്‍: ഫെമിന, അല്‍ത്താഫ് (ദുബൈ). മരുമകന്: ടി.പി. അഷ്റഫ്. സഹോദരങ്ങള്‍: ടി.കെ. നിസാര്‍ (കേരള പെന്‍ഷനേഴ്സ് ലീഗ് ജില്ല വൈസ് പ്രസിഡന്റ്), റുഖിയ, പരേതരായ അബ്ദുല്‍ മജീദ്, സൈനബ, ഫാത്തിമ, ഹഫ്സത്ത്.