തച്ചനാട്ടുകര: പരേതനായ ചക്കാലക്കുന്നൻ കുഞ്ഞിമൊയ്തീൻ മൗലവിയുടെ മകൻ മുസ്തഫ (50) നിര്യാതനായി. റിയാദിലെ അൽ ഖിദ്ദിയ ഡെവലപ്പ്മെന്റ് കമ്പനി പ്രൊജക്ട് ഡയറക്ടറായിരുന്നു പരേതൻ. മാതാവ് ആയിഷ ചക്കാലക്കുന്നൻ.
ഭാര്യ: ഹഫ്സത്ത് കൊന്നക്കാട്ടിൽ (തിണ്ടലം വളാഞ്ചേരി). മക്കൾ: മിൻഹ, മലീഹ, മിഷാൽ. സഹോദരങ്ങൾ: സഫിയ താഴെക്കോട്, സൽമ വാഴമ്പുറം, ആയിഷക്കുട്ടി കാര, ലൈല തിരുവിഴാംകുന്ന്, ബുഷ്റ കാര, അസ്കർഅലി (മസ്കത്ത്), പരേതരായ മുഹമ്മദ് റഷീദ് (മുൻ പ്രിൻസിപ്പൽ, അൻസാർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ്), ഫാത്തിമ, റംല താഴേക്കോട്.
ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് 5:30 കൊടക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.